ഡൽഹിയിൽ നടന്ന തബ്‌ലീഗി ജമാഅത്തെ മർകസ് മത സമ്മേളനത്തിൽ പങ്കെടുത്ത മൂന്ന് പേർക്കു കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.ഹരിയാനയിൽ, പൽവാൽ പ്രവിശ്യയിലെ ഹച്പുരി ഗ്രാമത്തിൽ താമസിക്കുന്ന ബംഗ്ലാദേശികൾക്കാണ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. പൽവാൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രഹ്മദേവ് സിന്ധു ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.മർക്കസിൽ പങ്കെടുത്ത 12 പേരിൽ, 10 പേർ ബംഗ്ലാദേശ് പൗരന്മാരാണ്.ഇവരിൽ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇനിയും രണ്ടു പേരുടെ കൂടി ഫലം വരാനുണ്ടെന്നും, രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനിടയിൽ, ഹരിയാനയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു.ആശുപത്രിയിൽ ചികിത്സയിലായിരുന്ന അംബാല സ്വദേശിയായ 67 വയസ്സുകാരനാണ് രോഗബാധ മൂലം മരിച്ചത്.ഹരിയാനയിൽ, സ്ഥിരീകരിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 35 ആണ്.
Discussion about this post