കശ്‍മീരിൽ സുരക്ഷാസേനയും ഭീകരരുമായി കനത്ത വെടിവയ്പ്.കുൽഗാമിലെ മൻസാഗാം മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.വെടിവയ്പ്പിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.
ജമ്മുകശ്മീർ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ, ഈയിടെ മൂന്നു കശ്‍മീരി പൗരന്മാരെ വധിച്ച അതെ സംഘടനാ തന്നെയാണ് ഈ ഏറ്റുമുട്ടലിനു പുറകിലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ട്.കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.
Discussion about this post