കോവിഡ്-19 മഹാമാരിയോടനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപനത്തിൽ കഷ്ടപ്പെടുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സർക്കാർ. ആന്ധ്രയിലെ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ദരിദ്രരായ 1.3 കോടി കുടുംബങ്ങൾക്ക് ഈ പദ്ധതി മൂലം ധനസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. ലോക്ഡൗൺ പ്രഖ്യാപനം കാരണം കൂലിപ്പണിക്കാർക്കും, ദിവസവേതനക്കാർക്കും കഷ്ടതയനുഭവിക്കേണ്ടി വരുന്നതായി വാർത്തകൾ പുറത്തുവന്നതിനെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി.
Discussion about this post