തിരുവനന്തപുരം: സാമൂഹിക അടുക്കളകളിൽ നിന്ന് നൽകിയ ഭക്ഷണ പൊതികൾ അന്യസംസ്ഥാന തൊഴിലാളികൾ തെരുവോരത്ത് വലിച്ചെറിഞ്ഞു. ചാലയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും കിട്ടിയ ഭക്ഷണ പൊതിയാണ് അന്യസംസ്ഥാന തൊഴിലാളികൾ വലിച്ചെറിഞ്ഞത്. ഇറച്ചിയും മീനും ഇല്ലാത്തതു കൊണ്ടാണ് ഇവർ ഭക്ഷണം വലിച്ചെറിഞ്ഞത് എന്നാണ് റിപ്പോർട്ട്.
കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കരുകളും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഭക്ഷണം വഴിവക്കിൽ വലിച്ചെറിഞ്ഞിരിക്കുന്നത്. ഭക്ഷണം വേണമെന്നും അതിൽ ഇറച്ചിയും മീനുമടക്കമുള്ള പ്രിയ വിഭവങ്ങൾ ആവശ്യമാണെന്നുമാണ് ഇവരുടെ നിലപാട്.
സാമൂഹിക അടുക്കളയിൽ നിന്ന് വേണ്ടതിലധികം ഭക്ഷണം ശേഖരിച്ചതിന് ശേഷം പട്ടിണിയാണെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ അന്യസംസ്ഥാന തൊഴിലാളിയെ സാമൂഹിക അടുക്കളയുടെ സമീപത്ത് നിന്നും കഴിഞ്ഞ ദിവസം പൊലീസ് കൈയ്യോടെ പിടികൂടിയത് വാർത്തയായിരുന്നു.
Discussion about this post