കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് അമേരിക്ക.കൊറോണ വൈറസ് ബാധ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്ന് അമേരിക്കക്ക് ആവശ്യമുണ്ട്. ഇത് വൻതോതിൽ നിർമ്മിക്കുന്നത് ഇന്ത്യയിലാണ്.
എന്നാൽ, കോവിഡ് ചികിത്സയ്ക്ക് ആവശ്യമുള്ളതിനാൽ, കഴിഞ്ഞ മാസം മുതൽ ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൊറോണ ഏറ്റവും രൂക്ഷമായ ബാധിച്ചിരിക്കുന്ന അമേരിക്കയിൽ ആയിരങ്ങൾ മരിച്ചു വീഴുന്നത് കാരണം കയറ്റുമതി വിലക്ക് പിൻവലിക്കാൻ അപേക്ഷിരിക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ആവശ്യവുമായി താൻ ശനിയാഴ്ച കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ട്രംപ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post