ഹിമാചൽപ്രദേശിലെ ഷിംലയിൽ, കോവിഡ് രോഗം പരത്തുന്നുവെന്ന നാട്ടുകാരുടെ ആക്ഷേപത്തിൽ മനംനൊന്ത് ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. സിംലയിലെ ഉംനാ സ്വദേശിയായ ദിൽഷാദ് മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. ഏപ്രിൽ രണ്ടാം തീയതി ദിൽഷാദ് പോലീസുകാർ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. തുടർന്നു വന്ന പരിശോധനാഫലത്തിൽ രോഗമില്ലെന്ന് കണ്ടപ്പോൾ ഇയാളെ വിട്ടയച്ചു.
എന്നാൽ, രോഗം പരത്തുന്നു എന്ന് നാട്ടുകാർ ഇയാളെ ആക്ഷേപിക്കാൻ തുടങ്ങി. തന്നെയുമല്ല ഇയാളിൽ നിന്നും പാൽ വാങ്ങാൻ ആരും തയ്യാറായതുമില്ല.ഇതിൽ മനംനൊന്ത്, ദിൽഷാദ് ജീവനൊടുക്കുകയായിരുന്നു. നിസ്കാരത്തിന് എന്നു പറഞ്ഞ് മുറി അകത്തു നിന്നും പൂട്ടിയ ദിൽഷാദ്, പുറത്തു വരാതായപ്പോൾ വാതിൽ പൊളിച്ച് അകത്ത് കയറിയ നാട്ടുകാരാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.










