ഇന്ന് കോഴിക്കോട് കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ച കേസുകളിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ ശ്രീരാം സാംബശിവ റാവു.ഡൽഹി നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നാലുപേർക്കും, വിദേശത്തുനിന്നു നാട്ടിലെത്തിയ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തബ്ലീഗ് സമ്മേളനത്തിന് പോയവരുടെ നാലുപേരുടെയും റൂട്ട് മാപ്പ് ലഭിച്ചിട്ടുണ്ട്. ഇവരിൽ മൂന്ന് പേരും ഒരേ ട്രെയിനിലാണ് തിരിച്ചുവന്നത്.ആരും തന്നെ അധികം പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല, അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കലക്ടർ വ്യക്തമാക്കി.
രോഗം സ്വീകരിച്ചവരിൽ പ്രവാസി ദുബായിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. അവിടെനിന്നും ടാക്സിയിൽ നാദാപുരത്ത് പോവുകയായിരുന്നു.രോഗം സ്ഥിരീകരിച്ച ആർക്കും തന്നെ സമ്പർക്കങ്ങൾ അധികമില്ലാത്തത് ഭാഗ്യമാണെന്നും കലക്ടർ വ്യക്തമാക്കി.











