കോവിഡ് എന്ന രോഗാന്ധകാരത്തെ അകറ്റാൻ ഐക്യദീപം തെളിയിച്ച് ഇന്ത്യ. പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു.കേരളീയ വസ്ത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദീപം തെളിയിക്കുന്ന ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
മോദിയുടെ അഭ്യർത്ഥന കേരളവും ഏറ്റെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ തങ്ങളുടെ ഔദ്യോഗിക വസതികളിലെ ലൈറ്റുകളണച്ച് പകരം ദീപം തെളിയിച്ചു.തിരുവനന്തപുരത്ത് ക്ലിഫ്ഹൗസ് പരിസരത്തെ വിളക്കുകളണച്ചു, ഒപ്പം മറ്റ് മന്ത്രിമാരുടെയും ഓഫീസുകളിലും ജീവനക്കാർ ദീപം തെളിയിച്ച് ആരോഗ്യ പ്രവർത്തകരോട് ആദരവ് കാണിച്ചു.
Discussion about this post