ന്യൂയോര്‍ക്ക്: കൊറോണ മഹാമാരി ബാധിച്ച് അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 1,344 ആയി. ഇതോടെ യു.എസിലെ ആകെ മരണം 9616 ആയി. രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിനോടും അടുത്തിട്ടുണ്ട്. 25,316 കൊറോണ കേസുകളാണ് അമേരിക്കയില്‍ പുതിയതായി രേഖപ്പെടുത്തിയത്.
ന്യൂയോര്‍ക്കില്‍ 1,23,018 പേര്‍ക്ക് രോഗം ബാധിച്ചത് അമേരിക്കയുടെ ആശങ്കയേറ്റുന്നുണ്ട്. ന്യൂജഴ്സില്‍ 37,505 പേര്‍ക്കും രോഗം ബാധിച്ചു.
അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി ഇന്ന് മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശി ഏലിയാമ്മ ജോണും ആണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.
അതേസമയം, പുതിയ രോഗികളുടെ എണ്ണത്തിലും ദിനംപ്രതിയുള്ള മരണ നിരക്കിലും ഇറ്റലിയിലും സ്പെയിനിലുമടക്കം കുറവ് വന്നിട്ടുണ്ട്. സ്പെയിനില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മരണ നിരക്ക് കുറഞ്ഞ് വരികയാണ്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 525 ഉം സ്പെയിനില്‍ 674 ഉം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post