ടൊറന്റോ: വനിതാ ടെന്നീസിലെ പുത്തന്‍ താരോദയം സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്സികിന്റെ കൗമാരകരുത്തിനു മുന്നില്‍ ലോക ഒന്നാം നമ്പര്‍ യുഎസിന്റെ സെറീന വില്യംസിനു അടിതെറ്റി. ടൊറന്റോ ഓപ്പണ്‍ ടെന്നീസ് സിംഗിള്‍സ് സെമിയില്‍ 3-6, 7-5, 6-4 എന്ന സ്കോറിനാണു കൗമാരക്കാരിയായ ബെലിന്‍ഡ ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമായിരുന്നു ബെലിന്‍ഡയുടെ മുന്നേറ്റം. കരിയറില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീനയുടെ ഈ വര്‍ഷത്തെ രണ്ടാം തോല്‍വിയാണിത്.
ക്വാര്‍ട്ടറില്‍ അന ഇവാനോവിച്ചിനെ തകര്‍ത്താണു ബെലിന്‍ഡ സെമിയിലെത്തിയത്. വിംബിള്‍ഡണിനു മുന്നോടിയായി നടന്ന ഈസ്റ്റ് ബോണ്‍ ഡബ്ല്യുടിഎ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയാണു ബെലിന്‍ഡ സീനിയര്‍ തലത്തില്‍ ആദ്യനേട്ടം സ്വന്തമാക്കിയത്.
Discussion about this post