കോവിഡിനെ കൈപ്പിടിയിലൊതുക്കാൻ നിർദേശങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.5T നിർദ്ദേശങ്ങൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവ യഥാക്രമം ടെസ്റ്റിംഗ്, ട്രേസിങ്, ട്രീറ്റ്‌മെന്റ്, ടീംവർക്ക്, ട്രാക്കിങ് എന്നിവയാണ്.കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ സാധിക്കൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് ശേഷം ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുകയാണ്.നഗരത്തിലെ കോവിഡ് ഹോട്ട്സ്പോട്ടുകളിൽ മുഴുവൻ ഒരു ലക്ഷം റാപിഡ് ടെസ്റ്റുകൾ നടത്താനുള്ള തീരുമാനത്തിലാണ് ഡൽഹി സർക്കാർ എന്ന് കെജ്‌രിവാൾ അറിയിച്ചു. ഇതു വരെ സർക്കാർ 5000 ടെസ്റ്റുകൾ നടത്തിയെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
Discussion about this post