കോവിഡ്-19 മഹാമാരിയുടെ മുന്നിൽ നിസ്സഹായരായി ദൈന്യതയോടെ ലോകജനത. രോഗം ബാധിച്ച് ഭൂമിയിൽ ഇതുവരെ മരിച്ചുവീണത് 82,074 മനുഷ്യർ. 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 4,800 പേരാണ്. ലോകത്ത് ആകെ മൊത്തം രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 14 ലക്ഷത്തിലധികം പേർക്കാണ്.
ഏറ്റവും ഭീകരമായി കോവിഡ് പടരുന്നത് യൂറോപ്പിലാണ്.ആ ഭൂഖണ്ഡത്തിൽ മാത്രം മരണം മരണങ്ങൾ അര ലക്ഷം കടന്നു കഴിഞ്ഞു. ഇറ്റലി, സ്പെയിൻ, ബ്രിട്ടൻ,ഫ്രാൻസ്,ബെൽജിയം എന്നീ രാജ്യങ്ങളിലാണ് രോഗബാധ ഏറ്റവും രൂക്ഷം. അമേരിക്കയിലെ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു, ഇതുവരെ മരിച്ചവർ 12,853 പേരും. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 17,127 ആണ്.
Discussion about this post