തബ്ലീഗ് അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി.തബ്‌ലീഗ് മതസമ്മേളനം മൂലം ആവശ്യത്തിന് കോട്ടം തബ്ലീഗ് അംഗങ്ങൾ സമൂഹത്തിന് ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇനിയെങ്കിലും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നുമാണ് മനീഷ് തിവാരി അഭിപ്രായപ്പെട്ടത്.തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലായിരുന്നു അദ്ദേഹം ഇങ്ങനെ കുറിച്ചത്.ഡൽഹി നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്ത 1500 പേർക്കോളം കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
നിരീക്ഷണത്തിൽ കഴിയുന്ന തബ്ലീഗ് പ്രവർത്തകർ, സഭ്യമല്ലാതെ പെരുമാറുന്നുവെന്ന പരാതി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മനീഷ് തിവാരിയുടെ രൂക്ഷവിമർശനം. ആവശ്യത്തിലധികം കേടുപാടുകൾ അവർ സമൂഹത്തിനുണ്ടാക്കി കഴിഞ്ഞു,ദൈവ വചനം പഠിപ്പിക്കുന്നുണ്ടെങ്കിൽ ആദ്യം സമൂഹത്തിൽ ഉത്തരവാദിത്തമുള്ള ആളുകളാവാൻ ശീലിക്കണമെന്നും തിവാരി അഭിപ്രായപ്പെട്ടു.തബ്ലീഗ് സമ്മേളനത്തെ തുടർന്ന് ഡൽഹി, കോവിഡിന്റെ പ്രധാന വ്യാപന കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരുന്നു.
Discussion about this post