ഡൽഹി: കൊറോണ ബാധിതരായ രോഗികളെ ചികിത്സിക്കുന്നതിന് ഹൈഡ്രോക്സീ ക്ളോറോക്വിൻ വിതരണം ചെയ്യാൻ സമ്മതിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീലിയൻ രാഷ്ട്രപതി ജെയ്ർ ബൊൽസൊനാരോ. ഹൈഡ്രോക്സീ ക്ളോറോക്വിൻ നൽകാൻ സന്മനസ്സു കാണിച്ച ഇന്ത്യയുടെ സഹായത്താൽ കൊറോണയ്ക്ക് പുറമെ മലേറിയയെയും ആർത്രൈറ്റിസിനെയും ചികിത്സിക്കാൻ തന്റെ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈഡ്രോക്സീ ക്ളോറോക്വിൻ ആവശ്യപ്പെട്ട് ബ്രസീലിയൻ രാഷ്ട്രപതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഹിമാലയത്തിൽ നിന്നും ഔഷധം ലഭ്യമാക്കി ജീവരക്ഷ നടത്തിയ ഹനുമാൻ നമുക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊറോണ ചികിത്സക്ക് ആവശ്യമായ മരുന്ന് നൽകാൻ സന്മനസ്സ് കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അസാധാരണ്മായ സന്ദർഭങ്ങളിലാണ് സുഹൃത്തുക്കൾ തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതെന്നും ഹൈഡ്രോക്സീ ക്ളോറോക്വിൻ ലഭ്യമാക്കിയതിന് ഇന്ത്യയോടും ഇന്ത്യയിലെ ജനങ്ങളോടും താൻ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മനുഷ്യവംശത്തെയാകെ പ്രചോദിപ്പിക്കുന്നുവെന്നും ട്രമ്പ് പറഞ്ഞിരുന്നു.
Discussion about this post