സാമൂഹിക മാധ്യമമായ ട്വിറ്ററിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ അക്കൗണ്ട് ഫോളോ ചെയ്ത് വൈറ്റ് ഹൗസ്.ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ഇന്ത്യ അമേരിക്ക ബന്ധം സുദൃഢമാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം കണ്ടുപിടിച്ചത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായ വൈറ്റ് ഹൗസ് ആകപ്പാടെ 19 അക്കൗണ്ടുകൾ മാത്രമേ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുള്ളൂ.19 അക്കൗണ്ടുകളിൽ 14 എണ്ണവും അമേരിക്കൻ അനുബന്ധ ഔദ്യോഗിക അക്കൗണ്ടുകൾ തന്നെയാണ്. ആറെണ്ണം ഇന്ത്യൻ കേന്ദ്രീകൃത അക്കൗണ്ടുകളാണ്.
ഇന്ത്യയിലെ അമേരിക്കൻ എംബസി, അമേരിക്കയിലെ ഇന്ത്യൻ എംബസി, ഇന്ത്യയിലെ യു.എസ് അംബാസഡർ കെൻ ജസ്റ്റർ, ഇന്ത്യൻ പ്രസിഡന്റ്, പ്രൈം മിനിസ്റ്റർ ഓഫീസിന്റെ അക്കൗണ്ട് എന്നിവ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ അക്കൗണ്ടും വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അക്കൗണ്ടും ഫോളോ ചെയ്യുന്നുണ്ടെങ്കിലും അത് ഔദ്യോഗിക അക്കൗണ്ടാണ്. നിലവിൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസ് സമുച്ചയമായ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ഒരേയൊരു ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
Discussion about this post