കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ആവശ്യത്തിന് ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഉണ്ടാവില്ലെന്ന കുപ്രചരണം പാടെ തള്ളി കേന്ദ്രസർക്കാർ.കണക്കനുസരിച്ച് ഇന്ത്യയിൽ ചികിത്സയ്ക്ക് ആവശ്യം ഒരു കോടി ഗുളികകൾ മാത്രമാണ്.എന്നാൽ, കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ 3.28 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ലഭ്യമാണ്.മറ്റു രാജ്യങ്ങൾക്ക് ഗുളിക നൽകി സഹായിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഗുളികയുടെ ആഭ്യന്തര ലഭ്യത കുറയാൻ കാരണമാകുമെന്നുള്ള കുപ്രചരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ഇവയെല്ലാം പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളെ കുറിച്ച് ആരും ആശങ്കപ്പെടേണ്ട, അവയെല്ലാം വേണ്ടതിലധികമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Discussion about this post