കാസർകോഡ്: ആശാ വർക്കറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മല്ലുരു ബഗ്രിയ നഗറില്‍ താമസിക്കുന്ന യുവാക്കളാണ് പിടിയിലായത്. ഇസ്മയിൽ (45), അഷറഫ് (32) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും ആശാ വർക്കർമാരെയും ഒരു തരത്തിലും ഉപദ്രവിക്കാനോ ആത്മവീര്യം നശിപ്പിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു.












Discussion about this post