കോവിഡ് രോഗബാധ മൂലം പട്ടിണിയിലായവരെ സഹായിക്കാൻ ബോളിവുഡ് നടൻ സോനു സൂദ്.താരത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ, കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് താമസിക്കാൻ വിട്ടു നൽകിയതിനു ശേഷമാണ് സോനുവിന്റെ നേതൃത്വത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നത്.
സോനു സൂദിന്റെ പിതാവായ ശക്തി സാഗർ സൂദിന്റെ സ്മരണാർത്ഥം ആരംഭിച്ച ശക്തി അന്നദാനം എന്ന സന്നദ്ധസംഘടന മുഖാന്തിരം 45,000 പേർക്കാണ് സോനു സൂദ് ആഹാരം നൽകുന്നത്.” വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയിലാണ് നമ്മളെല്ലാവരും.എന്നാലും, നമ്മളിൽ മിക്കവർക്കും ഇപ്പോഴും ആഹാരത്തിന് യാതൊരു മുട്ടുമില്ല. പക്ഷേ ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തവർ ഇപ്പോഴും മുംബൈ നഗരത്തിലുണ്ട്. ദിവസങ്ങൾ കടന്നു പോകുക എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം അധികം ദുഷ്കരമായിരിക്കും.അതിനാൽ,എന്നാൽ കഴിയുന്നിടത്തോളം ആൾക്കാരെ ഞാൻ ഊട്ടും.” എന്നാണ് സോനു സൂദ് പുഞ്ചിരിയോടെ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
Discussion about this post