ബംഗളൂരുവിൽ, കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും രോഗബാധ. ബംഗളുരുവിലെ ഷിഫ ആശുപത്രിയിലാണ് രോഗിയുമായുള്ള സമ്പർക്കത്തെത്തുടർന്ന് ഡോക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രി അടച്ചുപൂട്ടി.
32കാരനായ ഡോക്ടറെ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളോടൊപ്പം ജോലിചെയ്തിരുന്ന മറ്റുള്ള ഡോക്ടർമാരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. സഹപ്രവർത്തകരായ മറ്റ് 50 ജീവനക്കാരെ സർക്കാർ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ബാംഗ്ലൂരിൽ, ചികിത്സയ്ക്കിടയിൽ ഡോക്ടർക്ക് കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
Discussion about this post