കൊച്ചി: അതിസുരക്ഷാ മേഖലയായ കളമശ്ശേരി കോവിഡ് സെന്ററിൽ കടന്നു കയറിയ സിപിഎം നേതാക്കൾക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി. വെള്ളിയാഴ്ചയാണ് സിപിഎം കളമശ്ശേരി ഏരിയാ കമ്മറ്റിയംഗം എഎം യൂസഫ്, സി ഐ ടി യു മേഖലാ സെക്രട്ടറി അഡ്വ.മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കയറി തണ്ണി മത്തൻ വിതരണം നടത്തിയത്.
പതിമൂന്ന് പേർ ഐസൊലേഷനിലും ഏഴു പേർ കൊറോണ രോഗബാധിതരായി ചികിത്സയിലും കഴിയുന്നിടത്താണ് മുൻ എംഎൽഎ എ എം യൂസഫ് ഉൾപ്പെടെയുള്ള നേതാക്കൾ കടന്നു കയറിയത്. ഇവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ് സതീശനാണ് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് പരാതി നൽകിയിരിക്കുന്നത്.
Discussion about this post