സിപിഎം പ്രവർത്തകർക്കെതിരായി പരാതി കൊടുത്ത പെൺകുട്ടിക്കെതിരെ നിരാഹാരത്തിന് കേസെടുത്തു.പാർട്ടിക്കാർക്കെതിരെ പോലീസ് ദുർബലമായ വകുപ്പുകൾ ചുമത്തിയതിൽ പ്രതിഷേധിച്ച് പെൺകുട്ടി ഇന്നലെ രാവിലെ വീടിനകത്തിരിക്കാതെ മുറ്റത്തിറങ്ങി നിരാഹാരമനുഷ്ഠിച്ചിരുന്നു.ഈ കാരണം പറഞ്ഞു കേസെടുക്കുകയായിരുന്നു.ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്മേലാണ് കേസെടുത്തത്.
പുറത്ത് പഠിക്കുന്ന വിദ്യാർഥിനി വീട്ടിലെത്തിയത് മുതൽ ക്വാറന്റൈനിലായിരുന്നു. പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന് പ്രചരണം നടത്തി പിതാവിനെതിരെ സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കി.ഇവർക്കെതിരെ പെൺകുട്ടിയും കുടുംബവും ഏപ്രിൽ ഏഴിന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനു പിറകെ രാത്രിയോടെ പെൺകുട്ടിയുടെ വീട് ആക്രമിക്കപ്പെട്ടു. കേസന്വേഷിച്ച പോലീസുകാർ പാർട്ടിക്കാർക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയെന്നാരോപിച്ചായിരുന്നു പെൺകുട്ടിയുടെ നിരാഹാരം.
Discussion about this post