കോവിഡ് മഹാമാരിയുടെ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിക്കുന്നവരുടെ വാഹനങ്ങളിൽ പെയിന്റടിച്ച് തമിഴ്നാട് പോലീസ്. നിരത്തിലിറങ്ങുന്ന വാഹനത്തിന്റെ മുന്നിലും പിന്നിലും ആദ്യം അടിക്കുക മഞ്ഞ പെയിന്റ് ആണ്.
ആദ്യഘട്ടത്തിൽ പെയിന്റ് അടിച്ചതിനു ശേഷം വാഹനം വിട്ടയയ്ക്കും.ഈ പെയിന്റ് ഉള്ള വാഹനങ്ങൾ പിന്നീട് മുന്നിൽപ്പെട്ടാൽ കടുത്ത ശിക്ഷ നൽകാനാണ് സർക്കാർ തീരുമാനം.അതും ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിലാണ് പെടുന്നതെങ്കിൽ ശിക്ഷ ഇരട്ടിക്കും. വാഹനം പിടിച്ചെടുക്കുകയും ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്യും.പിന്നീട് മാസങ്ങൾ കഴിയാതെ വാഹനം വിട്ടു നൽകില്ല. റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ പെയിന്റ് അടിക്കുന്ന പോലീസുകാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
Discussion about this post