54 യാത്രക്കാരുമായി പുറപ്പെട്ട ഇന്തോന്യേഷ്യ വിമാനം കാണാതായി. പപുവ ന്യൂഗിനിയയില്‍ വച്ചാണ് കാണാതായത്. എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി.ഓസ്ട്രേലിയയിലെ സെന്ട്രിന വിമാനത്താവളത്തില്‍ നിന്ന് ഇന്തോനേഷ്യയിലെ ഓക്സിബിലിലേക്ക് വരുകയായിരുന്നു വിമാനം. ട്രിഗാന എയര്‍ലൈന്‍സിന്റെ ടിജിഎന്‍ 267 എന്ന വിമാനമാണ് കാണാതായത്.
ഇന്നുരാവിലെ വിമാനവുമായി എയര്‍ ട്രാഫിക് കണ്‍ട്രോളിനുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. 44 മുതിര്‍ന്നവരും അഞ്ച് വിമാന ജീവനക്കാരും അഞ്ച് കുട്ടികളും വിമാനത്തിലുണ്ട്.
Discussion about this post