പയ്യോളി: യുവതിയെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട്ടക്കല്‍ എംഎ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന വടകര ഏറാമല സ്വദേശിനി ഷര്‍മില ഷെറിന്(24) ആണ് മരിച്ചത്.
ഷര്‍മിലയുടേയും തിക്കോടി കോടിക്കല്‍ പോക്കര് വളപ്പില്‍ ജംഷീറിന്റേയും വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. വിദേശത്തായിരുന്ന ഭര്‍ത്താവ് ഏതാനും മാസമായി നാട്ടിലുണ്ട്.
ശനിയാഴ്ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് ഒരു വയസുള്ള മകനുണ്ട്. മരണത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Discussion about this post