കോവിഡ്-19 മഹാമാരി ഇന്ത്യയിൽ വ്യാപിക്കുന്നു. തിരു വരെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ കിട്ടിയ കണക്കനുസരിച്ച് ഇന്ത്യയിൽ 339 പേർ രോഗബാധ മൂലം മരണമടഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇന്ത്യയിൽ രേഖപ്പെടുത്തിയത് 1,211 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ്, ജീവൻ നഷ്ടപ്പെട്ടവർ 31 പേരും.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.1,036 രോഗമുക്തരാവുകയും ചെയ്തുവെന്ന് കണക്കുകൾ പറയുന്നു.മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 352 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈ നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം 1,540 കഴിഞ്ഞു. സംസ്ഥാനത്ത് മരണമടഞ്ഞ 229 പേരിൽ 101 പേരും മുംബൈ നഗരത്തിലാണ്.
Discussion about this post