ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എയ്ക്ക് സ്ഥിരീകരിച്ചു.അഹമ്മദാബാദ് എംഎൽഎയായ ഇമ്രാൻ ഖെദാവാലയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ പല പ്രമുഖരുമായി രോഗസ്ഥിരീകരണം വരുന്നതിന് മണിക്കൂറുകൾ മുമ്പ് ഇമ്രാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യം വെളിപ്പെട്ടതോടെ പല പ്രമുഖരും ആശങ്കയിലാണ്.
മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യ മന്ത്രി നിതിൻ പട്ടേൽ ആഭ്യന്തരമന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി ജീവനക്കാർ മാധ്യമപ്രവർത്തകർ എന്നിവരുമായും ഇമ്രാൻ അടുത്തിടപഴകിയിട്ടുണ്ട്. അഹമ്മദാബാദിലെ ചില പ്രദേശങ്ങളിൽ കറക്റ്റ് ഏർപ്പെടുത്തുന്നതായി ബന്ധപ്പെട്ടാണ് ഇമ്രാനും മുഖ്യമന്ത്രിയും മറ്റുള്ളവരുമായി ചൊവ്വാഴ്ച രാവിലെ ചർച്ച നടന്നത്. സംഭവത്തെത്തുടർന്ന്, മെഡിക്കൽ വിദഗ്ധരുടെ ഉപദേശങ്ങൾ അനുസരിച്ച് നടപടികൾ മുന്നോട്ടു നീക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.













Discussion about this post