കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബോളിവുഡ് നടന്മാരുടെ സജീവ സാന്നിധ്യം വർദ്ധിക്കുന്നു.ആയിരം കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്.മുംബൈയിലെ ആയിരം കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുമെന്ന് സഞ്ജയ് ദത്ത് മാധ്യമങ്ങളെ അറിയിച്ചു.സവർക്കർ ട്രസ്റ്റുമായി സഹകരിച്ചാണ് സഞ്ജയ് ദത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത്.
ലോകരാഷ്ട്രങ്ങളിൽ മരണം വിതച്ചു കൊണ്ട് മുന്നേറുന്ന കോവിഡ് രോഗബാധ, ഏറ്റവും രൂക്ഷമായി ബാധിച്ച നഗരങ്ങളിലൊന്ന് മുംബൈയാണ്.സഞ്ജയ് ദത്തിന് മുൻപേ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സൽമാൻ ഖാൻ, സോനു സൂദ് തുടങ്ങി പല പ്രമുഖരും കോവിഡ് പ്രതിരോധ രംഗത്ത് തങ്ങളാൽ കഴിയുന്ന സഹായ സഹകരണങ്ങളുമായി രംഗത്തു വന്നിരുന്നു.
Discussion about this post