തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ ദുരൂഹത മറ നീങ്ങുന്നു.തബ്ലീഗ് തലവനായ മൗലാന സാദിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു.
ഡൽഹിയിലെ നിസാമുദ്ദീനിലുള്ള ആറുനില കെട്ടിടത്തിൽ വച്ച് കഴിഞ്ഞമാസം നടന്ന മതസമ്മേളനത്തെ കുറിച്ചുള്ള ഡൽഹി പോലീസിന്റെ എഫ്.ഐ.ആറിനെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.ഇന്ത്യൻ ശിക്ഷാ നിയമം 304 അടക്കമുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് ഡൽഹി പോലീസ് സാദിനെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post