മൂന്നാറിൽ വ്യാജമദ്യ വേട്ട ഊർജ്ജിതമാക്കി എക്‌സൈസ് വകുപ്പ്.ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 130 ലിറ്റർ കോട പിടിച്ചെടുത്തു.മാട്ടുപ്പെട്ടിയിൽ, കെ.എൽ.ഡി വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ വിനുവിന്റെ വീട്ടിൽ നിന്നാണ് മദ്യം വാറ്റാൻ വേണ്ടി തയ്യാറാക്കിയ 130 ലിറ്റർ കോട പിടിച്ചെടുത്ത് നശിപ്പിച്ചത്.
വാറ്റു നടക്കുന്നതായി രഹസ്യമായി വിവരം ലഭിച്ച ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി നടത്തിയ പരിശോധനയിലായിരുന്നു കോട പിടിച്ചെടുത്തത്.പ്രഷർകുക്കറിൽ കുഴൽ ഘടിപ്പിച്ച് വിദഗ്ധമായായിരുന്നു വ്യാജവാറ്റ്.പാത്രങ്ങളിലും മൺകലങ്ങളിലുമായി വാറ്റാൻ ഉപയോഗിച്ചിരുന്ന വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.എസ്റ്റേറ്റ് മേഖലയിലും പരിസരങ്ങളിലും വിൽപ്പനയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ് ഇതെന്ന് അധികൃതർ പറഞ്ഞു.കെ.എൽ.ഡി വകുപ്പിന്റെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇയാൾ അവിടെ തന്നെയാണ് വാറ്റ് നടത്തിയിരുന്നത്.വിനുവിനെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല.
Discussion about this post