കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹാരാഷ്ട്രയിലെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് 25,000 പിപിഇ കിറ്റുകള്‍ നല്കി ബോളിവുഡ് നടൻ ഷാരൂഖ് ഖാന്. അദ്ദേഹത്തിന്റെ സംഭാവന മെഡിക്കല്‍ സ്റ്റാഫിന് വളരെയധികം സഹായകമാകുമെന്ന് മഹാരാഷ്ട്ര പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.
പ്രധാനമന്ത്രി കെയേഴ്സ്, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടുകള്‍ ഉള്‍പ്പെടെ നിരവധി ദുരിതാശ്വാസ ഫണ്ടുകള്‍ക്ക് ഷാരൂഖ് ഖാന് സംഭാവന നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഫണ്ട് മുതല്‍ 50,000 പിപിഇ കിറ്റുകള്‍, 5500 മുംബൈ കുടുംബങ്ങളുടെ ഭക്ഷണ ആവശ്യകത, ആശുപത്രികളിലേക്ക് 2000 പാകം ചെയ്ത ഭക്ഷണം, 10,000 പേര്‍ക്ക് 3 ലക്ഷം ഭക്ഷണ കിറ്റുകള്‍, ഡൽഹിയിലെ 2500 പ്രതിദിന കൂലിത്തൊഴിലാളികള്‍, 100 ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ എന്നിങ്ങനെ പലഭാഗങ്ങളില്‍ ഷാരൂഖിന്റെ സഹായം എത്തിയിട്ടുണ്ട്.
Discussion about this post