ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കുമെതിരെയുള്ള അക്രമം സഹിക്കാൻ പറ്റാതായിരിക്കുന്നുവെന്നും, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അപേക്ഷിച്ച് എയിംസിലെ ഡോക്ടർമാരുടെ സംഘടന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
രാജ്യമെമ്പാടും ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇതിനെതിരെ നിയമം കൊണ്ടുവരണം എന്നാണ് എയിംസിലെ ഡോക്ടർമാരുടെ സംഘടനയായ റെസിഡന്റ് ഡോക്ടർസ് അസോസിയേഷൻ ആവശ്യപ്പെട്ടത്.” ഞങ്ങൾ ചികിത്സിക്കുന്ന ചിലർ ചെയ്യുന്ന അക്രമങ്ങളുടെയത്ര ഞങ്ങൾ രോഗബാധകളെ ഭയപ്പെടുന്നില്ലയെന്നാണ് ഡോക്ടർമാരുടെ കത്തിലെ പരാമർശം.കഴിഞ്ഞ ഒരു മാസത്തിനിടയിൽ രാജ്യമെമ്പാടും ആരോഗ്യ പ്രവർത്തകർക്ക് നേരെ നടന്ന കനത്ത അക്രമങ്ങളും കല്ലേറും മുഴുവൻ അക്കമിട്ട് കത്തിൽ വിവരിച്ചിട്ടുണ്ട്.
Discussion about this post