അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി.2017-ൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ പണം വാങ്ങിയെന്നാണ് ആരോപണം.കണ്ണൂരിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയ കെ.പത്മനാഭനാണ് ഷാജിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.25 ലക്ഷം വാങ്ങിയെന്നാണ് ഷാജിക്കെതിരെയുള്ള കേസ്.പരാതിയിൽ വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
അന്ന് തുടരന്വേഷണത്തിന് വിജിലൻസ് അനുവാദം ചോദിച്ചിരുന്നുവെങ്കിലും സർക്കാർ ഇപ്പോഴാണ് അനുവാദം നൽകിയത്.മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റിട്ടത് വിവാദമായിരുന്നു.അതിനെതിരെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പ്രതികരിച്ചു.പക്ഷേ, കെ.എം ഷാജിയെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്റെ നടപടി.
Discussion about this post