പനാജി: ഗോവയ്ക്ക് ഇനി ആശ്വസിക്കാം. അവസാന കൊറോണ രോഗിക്കും അസുഖം ഭേദമായിയെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. ഏപ്രില്‍ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് ഇത് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ നേട്ടത്തിന്റെ പൂര്‍ണമായ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏഴ് കൊറോണ പോസ്റ്റീവ് കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1334 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൂടാതെ 27 പേര് വൈറസ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post