ഡല്‍ഹി: കൊറോണക്കെതിരായ പോരാട്ടം ഏറ്റവും വലിയ നിശബ്ദ യുദ്ധമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൊറോണക്കെതിരെ ഇന്ത്യ യുദ്ധ സമാനമായ പോരാട്ടത്തിലാണ്. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സായുധ സേനകളുടെ ആശയവിനിമയ വൈദഗ്ധ്യവും വിതരണ ശൃംഖലയിലുള്ള സൗകര്യങ്ങളും എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
വെന്റിലേറ്ററുകള്‍, മാസ്കുകള്‍, പി.പി.ഇ കിറ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങൾ നിര്‍മ്മിക്കാന്‍ എല്ലാ പ്രധാനപ്പെട്ട ഡി.പി.എസ്.യുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സായുധ സേനാ വിഭാഗങ്ങള്‍ കൊറോണക്കെതിരായ പോരാട്ടത്തിലാണ്. സേനാ വിഭാഗങ്ങള്‍ ട്രൂപ്പ് മൂവ്മെന്റ് കുറച്ചിരിക്കുകയാണ്. ലീവുകള്‍ വെട്ടിച്ചുരുക്കി, വര്‍ക്ക് ഫ്രം ഹോം നടപ്പാക്കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
Discussion about this post