2007-ലെ ടി20 ലോകകപ്പിനിടെ തുടര്‍ച്ചയായി ആറ് സിക്സറുകള്‍ നേടിയ ബാറ്റ് ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിന് ശേഷം മാച്ച് റഫറി പരിശോധിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംങ്. ഓസ്ട്രേലിയക്കെതിരായ സെമിയില്‍ 30 പന്തില്‍ 70 റണ്‍സ് നേടിയതിന് ശേഷമാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കും പരിശീലകനും തന്റെ ബാറ്റില്‍ സംശയം തോന്നിയതെന്നും യുവരാജ് സിംങ് പറഞ്ഞു.
മത്സര ശേഷം ഓസ്ട്രേലിയന്‍ പരിശീലകന് തന്റെ അടുത്ത് വന്ന് ബാറ്റില്‍ ഫൈബര്‍ ഉണ്ടോ എന്നും ബാറ്റില്‍ ഫൈബര്‍ ഉപയോഗിക്കുന്നത് നിയമപരമാണോ എന്ന് ചോദിച്ചെന്നും യുവരാജ് സിംങ് പറഞ്ഞു.
തുടർന്ന് ഓസ്ട്രേലിയന്‍ പരിശീലകന് തന്റെ ബാറ്റ് മാച്ച് റഫറി പരിശോധിച്ചോ എന്ന് ചോദിക്കുകയും താന്‍ ബാറ്റ് പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും യുവരാജ് സിംങ് പറഞ്ഞു. ഓസ്ട്രേലിയന്‍ പരിശീലകന് ശേഷം വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ് ആരാണ് തന്റെ ബാറ്റ് നിര്‍മിക്കുന്നതെന്ന് ചോദിച്ചെന്നും യുവരാജ് സിംങ് വെളിപ്പെടുത്തി.
2007-ലെ ടി20 ലോകകപ്പിലാണ് യുവരാജ് സിംഗ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറില്‍ 6 പന്തില്‍ ആറ് സിക്സറുകളിടിച്ച് ചരിത്രം സൃഷ്ടിച്ചത്.
Discussion about this post