ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നബി കരിം മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.
ഡല്‍ഹിയിലെ അതിതീവ്ര രോഗബാധിതമേഖലകളില്‍ ഒന്നാണ് നബി കരീം. രോഗവ്യാപനം ശക്തമായതിനാല്‍ ഡല്‍ഹിയിലെ മാധ്യമപ്രവത്തകര്‍ക്കും കൊറോണ പരിശോധന നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും ഒടുവിലായി പുറത്തുവിട്ട കണക്കനുസരിച്ച് ഡല്‍ഹിയില്‍ 2081 കൊറോണ രോഗികളാണുള്ളത്. ഇതില്‍ നൂറിനടത്ത് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ഇവരില്‍ നിരവധി പേര് മലയാളികളാണ്. രോഗം സ്ഥിരീകരിച്ച പകുതി പേര്‍ക്കും കാര്യമായ രോഗലക്ഷണം ഇല്ലാതിരുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാപക പരിശോധനയും കര്‍ശന ലോക്ക് ഡൗണും കൊണ്ടു മാത്രമേ കൊറോണയെ പ്രതിരോധിക്കാനാവൂ എന്ന് ആരോഗ്യവിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post