മധ്യപ്രദേശിൽ കോവിഡ് രോഗബാധ വ്യാപകമായി പടർന്നു പിടിച്ചതിൽ വിദേശയാത്ര മറച്ചു വച്ചവർക്കും തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്കും ഒരുപോലെ പങ്കുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
സംസ്ഥാനത്തെ കേസുകളുടെ എണ്ണം പൊടുന്നനെ വർധിച്ചതാണ് മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണത്തിന് കാരണം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചൗഹാൻ. ആദ്യം സംസ്ഥാനത്ത് വളരെ കുറച്ചു രോഗികളെ ഉണ്ടായിരുന്നുള്ളൂ,പക്ഷേ, പിന്നീട് പെട്ടെന്നു രോഗികളുടെ എണ്ണം വർധിക്കുകയായിരുന്നു.400 ഓളം കോവിഡ് ബാധിത പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.ആകെ മൊത്തം 55,000 പേരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post