കോവിഡ് -19 പരിശോധനക്കായി ചൈനയിൽ നിന്നെത്തിയ കിറ്റുകൾ നൽകുന്നത് തെറ്റായ ഫലം. റാപിഡ് പരിശോധന തല്ക്കാലം നിർത്തി വെക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ.പരിശോധനാ കിറ്റുകളിലെ പിഴവ് പരിശോധിക്കുമെന്ന് മെഡിക്കൽ കൗൺസിൽ അറിയിച്ചിട്ടുണ്ട്.ചൈനീസ് കിറ്റുകൾ നൽകുന്നത് തെറ്റായ പരിശോധനാ ഫലമാണെന്നാരോപിച്ച് രാജസ്ഥാനും പശ്ചിമ ബംഗാളും രംഗത്തെത്തിയിട്ടുണ്ട്.ഈ കിറ്റുകളെല്ലാം തിരിച്ചു നൽകുകയാണെന്നും സംസ്ഥാനങ്ങൾ അറിയിച്ചു.മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരിശോധന നടത്തിയതെന്നും എന്നാൽ രോഗനിർണയം നടത്തുന്നതിൽ ഈ കിറ്റുകൾ പരാജയപ്പെട്ടുവെന്നുമാണ് രാജസ്ഥാൻ ആരോഗ്യമന്ത്രി ഡോ. രഘു ശർമ അഭിപ്രായപ്പെട്ടത്.
അഞ്ചര ലക്ഷം റാപിഡ് പരിശോധനാ കിറ്റുകളും ഒരു ലക്ഷം പിസിആർ കിറ്റുകളുമുൾപ്പെടെ ആകെ ആറര ലക്ഷം കിറ്റുകൾ ചൈനയിൽ നിന്നും എത്തിയിട്ടുണ്ടായിരുന്നു.റാപിഡ് പരിശോധനാ കിറ്റുകളുടെ ഫലപ്രാപ്തിക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് രണ്ട് ദിവസത്തേക്ക് പരിശോധന നിർത്തിവെക്കാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
Discussion about this post