കോഴിക്കോട്:ഹോട്ട്സ്പോട്ട് മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിൽ വൻ സുരക്ഷാ വീഴ്ച.രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെ മാത്രമാണ് ഇവിടെ പോലീസ് പരിശോധനയുള്ളത്.രാവിലെ 8 മണിക്ക് മുൻപും രാത്രി 7 മണിക്ക് ശേഷവും അതിർത്തികൾ തുറന്നിട്ട നിലയിലാണ് കാണപ്പെടുന്നത്. നിരവധിപേർ വിലക്കു ലംഘിച്ച് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നുണ്ട്.
ഹോട്ട്സ്പോട്ട് മേഖലയിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് ബുധനാഴ്ച രണ്ട് കുടുംബത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. സുരക്ഷാ വീഴ്ചയുണ്ടെന്നതിന്റെ റിപ്പോർട്ടുകളെ തുടർന്ന് കോഴിക്കോട് നഗരത്തിലെ ഹോട്ട്സ്പോട്ടുകളിൽ 24 മണിക്കൂറും പരിശോധന ഉറപ്പാക്കാൻ സിറ്റി പോലീസ് കമ്മീഷ്ണർ നിർദേശം നൽകി.
Discussion about this post