ഡൽഹി:പിഎസ്‌സി നിയമനം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ് . ഇത്തരത്തിൽ നിയമനം സാധ്യമല്ലെന്ന് കേരള പി.എസ്.സി നേരത്തെ സൂചിപ്പിച്ചിരുന്നു.ഈ നിലപാട് ശരി വെക്കുന്ന രീതിയിലുള്ളതായിരുന്നു സുപ്രീം കോടതിയുടെ വിധി.
2013 ലെ സബ് ഇൻസ്‌പെക്ടർ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് കോടതി ഇങ്ങനൊരു വിധി പുറപ്പെടുവിച്ചത്.ലിസ്റ്റിലുള്ള എൻജെഡി ഒഴിവുകൾ അതേ ലിസ്റ്റിൽ നിന്ന് തന്നെ നികത്തമെന്നായിരുന്നു കോടതിക്ക് മുന്നിലുള്ള ആവശ്യം. ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതായിരുന്നു വിധി.












