സംസ്ഥാനത്ത് കോവിഡ് ബാധയുടെ പ്രതിരോധനടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഉന്നത പോലീസ് അധികാരികൾ ജില്ലാ കലക്ടർമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും.
രാജ്യം ലോക്ക്ഡൗണിന്റെ അവസാന ആഴ്ചയിലേക്ക് കടക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി, സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ ഉന്നതതലയോഗം.പ്രധാനമന്ത്രിയോട് നാളെ അവതരിപ്പിക്കാനുള്ള കേരളത്തിലെ കോവിഡ് പോരാട്ടത്തിന്റെ വിശകലന റിപ്പോർട്ട് ഇന്നത്തെ യോഗത്തിൽ തയ്യാറാക്കും.












Discussion about this post