ഇന്ത്യൻ ക്രിക്കറ്റിലെ പ്രിയതാരങ്ങളായ രവീന്ദ്ര ജഡേജയും ഋഷഭ് പന്തും തമ്മിലുള്ള രസകരമായ ഒരു സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ജനുവരി 19 തിങ്കളാഴ്ച ഒരു ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഇരുവരും തഗ്ഗ് മറുപടികളുമായി വേദിയിൽ തമാശ പങ്കുവെച്ചത്.
ഭാവിയിൽ അഭിനയരംഗത്തേക്ക് കടക്കാൻ പ്ലാനുണ്ടോ എന്ന അവതാരകന്റെ ചോദ്യമാണ് രസകരമായ ഈ സംഭാഷണത്തിന് തുടക്കമിട്ടത്. ചോദ്യത്തിന് മറുപടിയായി പന്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു: “സത്യം പറഞ്ഞാൽ അതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നെ ഇപ്പോൾ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കൂ. പക്ഷേ ജഡ്ഡു ഭായിയുടെ (ജഡേജ) കാര്യം എനിക്കറിയില്ല.”
പന്തിന്റെ ഈ മറുപടി കേട്ടയുടൻ ജഡേജ ചിരിച്ചുകൊണ്ട് പറഞ്ഞു: “അതായത് എന്റെ സമയം കഴിഞ്ഞു (വിരമിക്കാനുള്ള സമയമായി), ഇനി അഭിനയിക്കാൻ പോകാം എന്നാണ് അവൻ ഇൻഡയറക്ട് ആയി പറയുന്നത്!” ജഡേജയുടെ ഈ തമാശ കലർന്ന മറുപടി കേട്ട് പന്തും കാണികളും ഒരുപോലെ പൊട്ടിച്ചിരിച്ചു.
അതേസമയം ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ജഡേജയ്ക്ക് തിളങ്ങാൻ കഴിഞ്ഞില്ല. മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 43 റൺസ് മാത്രമാണ് താരം നേടിയത്. ബൗളിംഗിലാകട്ടെ, 23 ഓവർ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ജഡേജയ്ക്ക് സാധിച്ചില്ല. അതിനാൽ തന്നെ താരം ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കണമെന്ന ആവശ്യം ശക്തമാണ്.
പന്ത് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ പന്ത് ടീമിലുണ്ടായിരുന്നെങ്കിലും ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് പേശീവലിവ് ഉണ്ടായതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
View this post on Instagram













Discussion about this post