ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ സംബന്ധിച്ച വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ഖുഷി മുഖർജി വീണ്ടും രംഗത്ത്. സൂര്യകുമാർ തനിക്ക് മുൻപ് നിരന്തരം മെസ്സേജുകൾ അയക്കാറുണ്ടായിരുന്നു എന്ന നടിയുടെ മുൻ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സൂര്യകുമാർ യാദവിനെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുംബൈ ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരിയാണ് കേസ് നൽകിയതെന്നായിരുന്നു വാർത്തകൾ. എന്നാൽ തനിക്ക് അത്തരത്തിൽ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് നടി ഇപ്പോൾ വ്യക്തമാക്കി.
“ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു എന്നത് എന്റെ വായിൽ നിന്ന് അറിയാതെ വന്നതാണ്. അത് പറയേണ്ടിയിരുന്നില്ലായിരിക്കാം. പക്ഷേ അതിൽ മാനഹാനി ഉണ്ടാക്കുന്ന ഒന്നുമില്ല. കാരണം ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു എന്നത് സത്യമാണ്,” ഖുഷി പറഞ്ഞു.
തന്റെ പേരിൽ മാനനഷ്ടക്കേസ് കൊടുത്തു എന്ന് പറയുന്ന ഇൻഫ്ലുവൻസർമാർ പ്രശസ്തിക്ക് വേണ്ടി കുരയ്ക്കുകയാണെന്നും താൻ അവരെ ഗൗനിക്കുന്നില്ലെന്നും താരം ആഞ്ഞടിച്ചു. സൂര്യകുമാറിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി തനിക്ക് ഒരു നിയമനടപടിയും നേരിടേണ്ടി വന്നിട്ടില്ലെന്നും അവർ കൂട്ടിചേർത്തു.













Discussion about this post