മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് 1989-ൽ പുറത്തിറങ്ങിയ ‘ദൗത്യം’. മോഹൻലാൽ ഒരു പട്ടാളക്കാരനായി വേഷമിട്ട ഈ ചിത്രം അതിന്റെ ഹോളിവുഡ് സ്റ്റൈൽ മേക്കിംഗ് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അനിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത വമ്പൻ റിസ്‌ക്കി മേക്കിങ് ആയിരുന്നു.
ഒരു സൈനിക വിമാനം തകർന്നു വീഴുന്നതും അതിലെ പ്രധാനപ്പെട്ട ചില രേഖകളും അതിൽ സഞ്ചരിച്ചിരുന്ന ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ സുരേഷും ക്യാപ്റ്റൻ രാജീവും ശത്രുക്കളുടെ കയ്യിൽ അകപ്പെടുന്നതുമാണ് സിനിമയുടെ തുടക്കം. കൊടുംകാടിനുള്ളിലാണ് വിമാനം തകർന്നു വീണത്. ഈ ദൗത്യം ഏറ്റെടുക്കാനും സഹപ്രവർത്തകരെ മോചിപ്പിക്കാനും ഏറ്റവും അനുയോജ്യനായ വ്യക്തി ക്യാപ്റ്റൻ റോയ് ജേക്കബ് തോമസ് ആണെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ അതിന് അയാളെ നിയോഗിക്കുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.
ദൗത്യം ഏറ്റെടുക്കുന്ന റോയിയുടെ ഭൂതകാലം എന്തായിരുന്നു, ക്യാപ്റ്റൻ സുരേഷുമായി അയാൾക്ക് എന്താണ് പ്രശ്നം, തുടങ്ങി പല കാര്യങ്ങളും സിനിമ പറയുന്നത്. കേവലം ഒരു ദൗത്യം ഏറ്റെടുക്കുക എന്നതിനേക്കാൾ ഉപരി അയാൾ അനുഭവിക്കുന്ന പല മാനസിക സംഘർഷങ്ങളും പ്രേക്ഷകർക്ക് ചുരുങ്ങിയ നേരം കൊണ്ട് മനസിലാകുന്നുണ്ട്. എന്തായാലും ആക്ഷന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന് ആരാധകർ ഏറെയാണ്.
അക്കാലത്തെ മലയാള സിനിമകളിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്ഷൻ കൊറിയോഗ്രാഫിയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. വനത്തിനുള്ളിലെ ഫൈറ്റ് സീനുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. മോഹൻലാലും വില്ലനായ ബാബു ആന്റണിയും തമ്മിലുള്ള സംഘടന രംഗങ്ങളും മികച്ചതാണ്.
പിന്നീട് തന്റെ കരിയറിൽ അനേകം പട്ടാള വേഷങ്ങൾ ചെയ്ത മോഹൻലാലിൻറെ ഏറ്റവും മികച്ച പട്ടാള കഥാപാത്രം റോയ് ജേക്കബ് തോമസായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.













Discussion about this post