തിരുവനന്തപുരം: കോവിഡ് -19 മഹാമാരി കാരണം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ട് വരാനുള്ള നോർക്കയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങേണ്ട രജിസ്‌ട്രേഷൻ സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.ഇന്ന് വൈകുന്നേരത്തോടെയാണ് നോർക്കയുടെ വെബ്സൈറ്റ് രജിസ്ട്രേഷന് സജ്ജമായത്. www.registernorkaroots.org എന്ന വെബ്സൈറ്റ് വഴിയായിരിക്കും രജിസ്ട്രേഷൻ നടക്കുക.
തിരികെയെത്തുന്നവരുടെ കൃത്യമായ കണക്ക് ലഭ്യമാവുമെന്നത് രജിസ്ട്രേഷന്റെ ഒരു പ്രധാന മേന്മയാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കല്ല, മറിച്ച് ഗർഭിണികൾ, പലതരം രോഗമുള്ളവർ, വിസിറ്റിംഗ് വിസയിൽ പോയവർ എന്നിവർക്കാണ് ആദ്യ പരിഗണനയെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒരുപാട് മലയാളികൾ മടങ്ങി വരാനുണ്ട്.അവർക്കുള്ള രജിസ്ട്രേഷനും നോർക്ക ഉടൻ തന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.ജില്ലാ കളക്ടർമാരും എസ് പി മാരുമായുള്ള വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.













Discussion about this post