കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍. മേല്‍വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പുറത്തായത്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെ വിളിച്ചതോടെയാണ് സംഭവം പുറത്തായത്.
സര്‍ക്കാര്‍ ശേഖരിച്ച വിവരം എങ്ങനെ പുറത്ത് വന്നു എന്ന ചോദ്യമാണ് ഉയരുന്നത്. വലിയ വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉയരുന്നത്. ഡാറ്റ ബേസ് ഹാക്ക് ചെയ്തതോ ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്‍കിയതോ ആണെന്നാണ് നിഗമനം.
രോഗികളുടെ വിവരം ചോര്‍ന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിവരങ്ങള്‍ സ്വഭാവികമായും പുറത്ത് നിന്ന് ആശുപത്രികള്‍ക്ക് അറിയാവുന്നതേ ഉള്ളു എന്നാണ് ആരോഗ്യമന്ത്രി കെ.കെ ഷൈലജ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
Discussion about this post