തിരുവനന്തപുരം: രാജ്യത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് കേരളം. മെയ് മൂന്നിന് ലോക്ഡൗണ്‍ അവസാനിപ്പിക്കാതെ ഘട്ടം ഘട്ടമായി ഇളവനുവദിച്ച് പിന്‍വലിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കേരളം നിലപാടറിയിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ലോക്ക്ഡൗണ്‍, കൊറോണ വിഷയങ്ങളിലാണ് പ്രധാനമന്ത്രി ഒമ്പത് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ബിഹാര്‍, ഹിമാചല്‍, ഒഡിഷ, ഉത്തരാഖണ്ഡ്, പുതുച്ചേരി, മിസോറാം, മേഘാലയ മുഖ്യമന്ത്രിമാരാണ് വീഡിയോ കോണ്ഫ്രന്സില് പങ്കെടുക്കുന്നത്.
അതേസമയം , പ്രധാനമന്ത്രിയുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്നില്ല. പകരം കേരളത്തെ പ്രതിനിധികരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുക്കുന്നത്.
Discussion about this post