മുംബൈയിൽ പൊലീസുകാർക്കു നേരെ ആൾക്കൂട്ട ആക്രമണം.ഞായറാഴ്ച, മുംബൈയിലെ ശിവാജി നഗറിലാണ് മുപ്പതോളം പേർ വരുന്ന ജനക്കൂട്ടം പോലീസുകാരെ ആക്രമിച്ചത്.ലോക്ക്ഡൗൺ ലംഘിച്ച് റോഡുകളിൽ കൂട്ടം കൂടി നിന്ന സ്ത്രീകളടക്കമുള്ള ആൾക്കൂട്ടത്തെ പിരിച്ചു വിടുന്നതിനിടെയുണ്ടായ അക്രമത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.ശിവജി നഗർ പോലീസ് സ്റ്റേഷനിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് വലതുകയ്യിൽ പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ നാലു പേരെ കസ്റ്റഡിയിലെടുത്തു.വൈകുന്നേരം ഏകദേശം ഏഴുമണിയോടെയാണ് റോഡിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് പട്രോളിങ്ങിനിറങ്ങിയ പോലീസുകാരുടെ ശ്രദ്ധയിൽ പെടുന്നത്.ഉടനെ ഇവർ പോലീസ് കണ്ട്രോൾറൂമിലേക്ക് വിളിച്ച് പറയുകയും ആൾക്കൂട്ടത്തെ നീക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഇതിനിടയിലുണ്ടായ ആക്രമണത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റത്.സ്ത്രീകളുൾപ്പെടെയുള്ളവർ ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിൽ കൂട്ടമായി നിന്നിരുന്നുവെന്നും അവർ പോലീസിനെതിരെ കല്ലെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് സീനിയർ ഇൻസ്‌പെക്ടർ സുദർശൻ പൈതാൻക്കർ വ്യക്തമാക്കി.
Discussion about this post