മലപ്പുറം: കൊറോണ രോഗം മാറാൻ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന വ്യാജ പ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി റൊണാള്‍ഡ് ഡാനിയല്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ള മണ്ണെണ്ണ കുടിച്ചാല്‍ കൊറോണ രോഗം മാറുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചരണങ്ങള്‍ നടത്തിയ ഇയാള്‍ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post