തിരുവനന്തപുരം: അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങിയ പ്രേമത്തിന്റെ പലഭാഗങ്ങളും കോപ്പിയടിയാണെന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ. ബോളിവുഡ് ചിത്രമായ ഹണ്ടറിനെ അടിസ്ഥാനമാക്കിയാണ് പ്രേമം ഒരുക്കിയതെന്ന തെളിവുമായി സിനിമാ ഭ്രാന്തന്‍ എന്ന സിനിമാ പ്രൊമോഷണല്‍ ഫേസ്ബുക്ക് പേജാണ് രംഗത്തെത്തി. സാമ്യമുള്ള ഹണ്ടറിലെയും പ്രേമത്തിലെയും രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
2015ല്‍ മാര്‍ച്ചില്‍ റിലീസ് ചെയ്ത ഹണ്ടറും നായകന്റെ കൗമാരം, യൗവനം കാലഘട്ടങ്ങളിലെ മൂന്നു പ്രണയങ്ങളാണ് പറയുന്നത്. എന്നാല്‍ പ്രണയത്തിനേക്കാള്‍ ഹണ്ടര്‍ ചര്‍ച്ച ചെയ്യുന്നത് ലൈംഗികതയായതിനാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. അങ്ങനെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ് ഇപ്പോള്‍ അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം എന്ന ലെവലില്‍ മാറ്റിയത് എന്നാണ് വിമര്‍ശനം.
വീഡിയൊയ്ക്കായി ഈ ലിങ്കില്‍ ക്ലിക് ചെയ്യുക-
മേരി, മലര്‍, സെലിന്‍ എന്നിങ്ങനെ ജോര്‍ജിന് പ്രേമം തോന്നിയ കഥാപാത്രങ്ങളെല്ലാം സമാന രീതിയില്‍ തന്നെയാണ് ഹണ്ടറിലും പ്രത്യക്ഷപ്പെടുന്നത്. ജോര്‍ജിന്റെ സുഹൃത്തുക്കളായ ശംഭു, കോയ എന്നീ കഥാപാത്രങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ജോര്‍ജ്ജിന്റെ കൗമാരക്കാലത്തെ പ്രണയിനിയായ ചുരുളന്‍ മുടിയുള്ള മേരിയുടെ ഗെറ്റപ്പും ഹണ്ടറിലെ പോലെ തന്നെയാണ്.
വീഡിയൊയ്ക്കായി ഈ ലിങ്കില്‍ ക്ലിക് ചെയ്യുക-
ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണിയാണ് ഹണ്ടര്‍ സംവിധാനം ചെയ്തത്. രാധികാ ആപ്‌തെ, ഗുല്‍ഷാന്‍ ദേവയ്യ, സാഗര്‍ ദേശ്മുഖ് തുടങ്ങിയവരാണ് ഹണ്ടറില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.
Discussion about this post